ക്രിസ്മസ് ആഘോഷിക്കാനുള്ള പ്ലാനുകള്‍ തയ്യാറാക്കി കാത്തിരിക്കുകയായിരിക്കും പലരും. സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിവസമാണ് ക്രിസ്മസ് ദിനം. നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിനും ക്രിസ്മസ് ദിനം അവസരമൊരുക്കുന്നു. എന്നാല്‍ ചിലരെങ്കിലും ക്രിസ്മസ് കഴിഞ്ഞ വര്‍ഷത്തെക്കാളും സന്തോഷമായി എങ്ങനെ ആഘോഷിക്കണമെന്ന ചിന്തയിലായിരിക്കും.
നിരവധി രീതിയില്‍ ക്രിസ്മസിനെ നമുക്ക് വ്യത്യസ്തമാക്കാം. ക്രിസ്മസിന് മുന്നോടിയായി നഗരങ്ങളും വീടുകളുമെല്ലാം ലൈറ്റുകളും മറ്റ് അലങ്കാര വസ്തുക്കളുപയോഗിച്ച് അലങ്കരിക്കാറുണ്ട്. ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം ഈ അലങ്കാരങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത് നന്നായിരിക്കും.
ജോലിത്തിരക്കിനും പഠനത്തിനുമിടയില്‍ ലഭിക്കുന്ന ചെറിയ ഒരു ഇടവേളയായതിനാല്‍ തന്നെ സുഹൃത്തുക്കളുമൊന്നിച്ച് ഒരു യാത്ര ക്രിസ്മസിന് പ്ലാന്‍ ചെയ്യാവുന്നതാണ്. ഒരുമിച്ച് ചെലവഴിച്ച പഴയ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി റീക്രിയേറ്റ് ചെയ്യാം.
പുറത്ത് പോകുന്നത് പോലെ തന്നെ സുഹൃത്തുക്കളും കുടുംബവുമൊത്ത് ഒരുമിച്ച് ഭക്ഷണമുണ്ടാക്കുന്നതും നല്ല അനുഭവമായിരിക്കും. ബേക്ക് ചെയ്യാനറിയുന്നവരുണ്ടെങ്കില്‍ കേക്കും കുക്കീസുമെല്ലാം വീട്ടില്‍ തന്നെ കുക്ക് ചെയ്ത് ആഘോഷിക്കാം. ഒരുമിച്ച് ഗിഫ്റ്റുകളുണ്ടാക്കി പരസ്പരം നല്‍കുന്നതും നല്ല അനുഭവമായിരിക്കും.
എന്നാല്‍ വീട്ടില്‍ തനിയെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ സ്വന്തമായി ഒരു ക്രിസ്മസ് ആഘോഷം നടത്താവുന്നതാണ്. കേക്കും ചോക്ലേറ്റുകളുമെല്ലാം ഓര്‍ഡര്‍ ചെയ്ത് സിനിമകള്‍ കണ്ട് ക്രിസ്മസ് ആഘോഷിക്കാവുന്നതാണ്.
Add Comment