പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടിൽ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം.
ഈആർസി കുമ്പനാട് ദേവാലയത്തിലെ കരോൾ സംഘത്തെയാണ് ആക്രമിച്ചത്. നാല് പേർക്ക് പരിക്കേറ്റു. പാസ്റ്റർ ജോൺസൻ, നെല്ലിക്കാല സ്വദേശി മിഥിൻ, സജി ,ഷൈനി എന്നിവർക്കാണ് പരിക്കേറ്റത്. മദ്യ ലഹരിയിൽ കരോൾ സംഘത്തെ ആക്രമിച്ചതായി കോയിപ്രം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കുമ്പനാട് സ്വദേശി വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Add Comment