കസാഖിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപം 100 പേരുമായി പറന്ന വിമാനം അടിയന്തര ലാൻഡിംഗിനിടെ തകർന്നതായി റിപ്പോർട്ട്. നിരവധി പേർ മരിച്ചതായും ആശങ്ക ഉയരുന്നുണ്ട്. നിലവിൽ 42 പേർ മരിച്ചതായാണ് കണക്കുകൾ.
അസർബൈജാൻ എയർലൈൻസിൻ്റെ ജെ2-8243 വിമാനം ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നെങ്കിലും മൂടൽമഞ്ഞ് കാരണം വഴിതിരിച്ചുവിട്ടതായി റഷ്യൻ വാർത്താ ഏജൻസികൾ പറഞ്ഞു. യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
വിമാനം തകരുകയും തീപിടിക്കുകയും ചെയ്യുന്നതിനുമുമ്പ് ഉയരം നഷ്ടപ്പെടുകയും വേഗത്തിൽ ഇറങ്ങുകയും ചെയ്യുന്ന വീഡിയോയും ഇതിനോടകം പ്രചരിച്ചു. വിമാനം തകർന്നു വീഴുമ്പോൾ സ്ഥലത്ത് പുക ഉയരുന്നതും വീഡിയോയിൽ കാണാം.
Add Comment