തൃശ്ശൂർ: ചെറുതുരുത്തിക്ക് സമീപം ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം വഴിക്കടവ് സ്വദേശി 39 വയസ്സുള്ള സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലാണ് സൈനുൽ മരണപ്പെട്ടത് മർദ്ദനമേറ്റ് ആണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ നാലു പേരെ ചെറുതുരുത്തി പോലീസ് കോയമ്പത്തൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. അഞ്ചു പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സാമ്പത്തിക തർക്കം മൂലമുള്ള വൈരാഗ്യത്തെ തുടർന്ന് കൊലപാതകം എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം
Add Comment