Tech

യുപിഐ പേയ്‌മെന്റുകളില്‍ 2025 ജനുവരി 1 മുതല്‍ മാറ്റങ്ങള്‍

യുപിഐ പേയ്‌മെന്റുകളില്‍ 2025 ജനുവരി 1 മുതല്‍ മാറ്റങ്ങള്‍. ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയര്‍ത്തുന്നതാണ് ആദ്യത്തേത്. 2025 ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു.

യുപിഐ123പേ ഉപയോഗിച്ച് ഏതൊരു യുപിഐ ഉപയോക്താവിനും ദിവസത്തില്‍ 10,000 രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍ മെഡിക്കല്‍ ബില്ലുകള്‍ക്ക് ഈ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍, അടുത്ത വര്‍ഷത്തില്‍ ഭീമിന് പുറമെ മറ്റ് യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ഭീം ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ സര്‍ക്കിള്‍ സേവനമുള്ളത്. പ്രത്യേക ഇടപാടുകള്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അനുമതി നല്‍കുന്നതാണ് സേവനം. ഇങ്ങനെ യുപിഐ സര്‍ക്കിളില്‍ ചേര്‍ക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഓരോ പേയ്‌മെന്റിനും പ്രൈമറി ഉപയോക്താവ് അനുമതി നല്‍കണം, അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment