ചിക്കന്‍ ടിക്ക മസാല
ബോണ്‍ലെസ് ചിക്കന്‍ – 1 കിലോ(ചതുരത്തില്‍ അരിഞ്ഞത്)
കട്ടത്തെര് – 2/3 കപ്പ്
ഗരം മസാല – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 1 1/2 ടേബിള്‍ സ്പൂണ്‍
സവാള വലിയ കഷണങ്ങളാക്കി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 3 അല്ലി
ജീരകം – 1 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി – 1 ടീസ്പൂണ്‍
തക്കാളി അരച്ചത് – 1 (ചെറുത്)
ടൊമാറ്റോ സോസ് – 1 1/2 കപ്പ്
പാല് – 1/2 കപ്പ്
മല്ലിയില – 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ കട്ടത്തെരും ഗരംമസാലയും മല്ലിപ്പൊടിയും അര ടീസ്പൂണ്‍ ഉപ്പും യോജിപ്പിച്ചുവയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
ഒരു സോസ്പാനില്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കി ഇതിലേക്ക് ജീരകം പൊട്ടിച്ച് ഉലുവാപ്പൊടിയും ചേര്‍ക്കുക. സവാളയും ഉപ്പുംകൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേര്‍ത്തിളക്കുക. ശേഷം ചിക്കനും ചേര്‍ക്കാം. ഇനി പാല് ചേര്‍ത്ത് നന്നായി ഇളക്കാം. മൂടിവയ്ക്കാതെ ചാറ് കട്ടിയാകുന്നതുവരെ 15 മിനിറ്റ് തീകുറച്ചുവെച്ച് ചൂടാക്കുക. (റൈസിനൊപ്പമോ റൊട്ടിക്കൊപ്പമോ വിളമ്പാം).
Add Comment