Money

സമ്പന്നർ പോകാനാ​​ഗ്രഹിക്കുന്ന രാജ്യം?…., ഹെൻലി ആൻഡ് പാർട്ണേഴ്‌സ് റിപ്പോർട്ട്

ലോകം സാമ്പത്തികമായി നാൾക്കു നാൾ കുതിച്ചു കയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അതി സമ്പന്നരുടെ ( high-net-worth individuals (HNWIs) കണക്കും വർഷാ വർഷം രാജ്യത്ത് വർധിച്ചു വരുന്ന കാഴ്ച്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ 142,000 സമ്പന്നർ സ്ഥലം മാറ്റത്തിന് പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1 മില്യൺ ഡോളറോ അതിലധികമോ ആസ്തികൾ ഉള്ളവരാണ്. ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2024 ൽ 134,000 സമ്പന്നരാണ് അവരവരുടെ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് സാമ്രാജ്യം പടർത്തിയത്. ഇതിൽ നിന്നും തരക്കേ‌ടില്ലാത്ത വർധനവാണ് ഇത്തവണയും ഉണ്ടാകാൻ പോകുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2024 ൽ ഏറ്റവും കൂടുതൽ സമ്പന്നർ കു‌ടിയേറിയത് യുഎഇ, യുഎസ്എ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നുവെങ്കിൽ 2025 ൽ യുകെ ഒരു വലിയ തരം​ഗമായി നിൽക്കുന്നുണ്ട്. 2022 ൽ യുകെയിൽ 1600 എച്ച്എൻഡബ്ല്യുഐകളെ രാജ്യം സ്വീകരിച്ചു. 2023 ൽ ഇത് 3200 ആയും 2024 ൽ 9,500 ആയും ഉയരുമെന്ന് പ്രതീക്ഷിയ്ക്കുന്നു. 

2013 മുതൽ ലോക കോടീശ്വരന്മാരുടെ എണ്ണം 178% വർദ്ധിച്ചിട്ടുണ്ട്. 2025 ആയതോടെ ഇത് 51,000 ൽ നിന്ന് 142,000 ആയി ഉയർന്നു. ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നിക്ഷേപ കുടിയേറ്റ പരിപാടികൾ എന്നിവ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.