ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. തമിഴ്‌നാട് കടലൂര്‍ സ്വദേശി ലതീഷിനാണ് പരിക്കേറ്റത്.
കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ വടക്കാഞ്ചേരിയില്‍ നിന്ന് സേലത്തേയ്ക്ക് പോകുകയായിരുന്നു ലതീഷ് എന്നാണ് വിവരം. ഒറ്റപ്പാലത്തെത്തിയപ്പോള്‍ ലതീഷ് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോഴാണ് യുവാവ് തിരിച്ചു കയറാന്‍ ശ്രമിച്ചത്. ഇതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലതീഷിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Add Comment