അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. സൗദി അറേബ്യയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന അബ്ദുല്ല സുലൈമാനാണ് അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഒരു മില്യൺ ദിർഹം ഭാഗ്യമായി ലഭിച്ചത്. 019362 ആണ് അദ്ദേഹത്തിന്റെ ഭാഗ്യ നമ്പർ.
അഞ്ച് വർഷമായി സ്ഥിരം ടിക്കറ്റ് എടുക്കുന്നയാണ് അബ്ദുള്ള. എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിലാണ് അബ്ദുല്ലയ്ക്ക് ആ ഭാഗ്യം ലഭിച്ചത്. തനിക്ക് നിലവിലുള്ള കടബാധ്യതകൾ വീട്ടി തീർക്കുമെന്നും ബാക്കി വരുന്നു തുക കുടുംബത്തിനായി ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറ് വർഷമായി സൗദി അറേബ്യയിലാണ് അബ്ദുല്ല. അതിന് മുൻപ് പത്ത് വർഷക്കാലം യുഎഇയിലായിരുന്നു ജീവിതം.
അബുദാബി ബിഗ് ടിക്കറ്റ് ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. മില്യണയർ ഇ-ഡ്രോ സീരിസ് ഈ മാസം തുടകരുകയാണ്. ഓരോ ആഴ്ചയും ഒരു വിജയിയെ പ്രഖ്യാപിക്കും. സമ്മാനമായി ഒരു മില്യൺ ദിർഹമാണ് നൽകുക. ഈ നറുക്കെടുപ്പിലെ ഈ ആഴ്ചയിലെ വിജയിയായിരുന്നു അബ്ദുല്ല സുലൈമാൻ.
Add Comment