ഓൺലൈൻ ഷോപ്പിംഗുകാരുടെ ഉത്സവമായ ആമസോണിന്റെ ഗ്രേറ്റ് റിപ്ലബ്ലിക് ഡേ സെയിലുകൾ തുടങ്ങാൻ ഇനിയിതാ മണിക്കൂറുകൾ മാത്രം ബാക്കി. ഇക്കുറി വമ്പൻ ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ടിവികളിൽ 65 ശതമാനം വരെ വിലക്കുറവ് ഉൾപ്പെടെ തകർപ്പൻ ഓഫറുകളാണ് വരാനിരിക്കുന്നത്. മുൻനിര ബ്രാൻഡുകളിലെ ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും വിലക്കുറവിന്റെ പെരുമഴയാണ്. സെയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 12 മണിക്കൂർ മുമ്പ് മുതൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് സെയിൽ ആനുകൂല്യങ്ങൾ ആസ്വദിക്കാം.
65 ശതമാനം വരെ വിലക്കുറവാണ് സ്മാർട് ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, എസി തുടങ്ങിയവയ്ക്ക് ആമസോൺ ഉറപ്പ് നൽകുന്നത്. ലാപ്ടോപ്പുകൾക്ക് 45 ശതമാനം വിലക്കുറവായിരിക്കും ഉണ്ടാവുക. ടാബ്ലെറ്റുകൾക്ക് 60 ശതമാനമായിരിക്കും കുറവ്. മിക്സി, ജ്യൂസർ തുടങ്ങിയവയ്ക്ക് 354 ശതമാനവും കസേര, മേശ തുടങ്ങി ഫർണീച്ചറുകൾക്ക് 50 ശതമാനം വരേയും വിലക്കുറവുണ്ടാകും. പുത്തൻ ലോഞ്ചുകളായ വൺപ്ലസ് 13, വൺപ്ലസ് 13ആർ, ഐഫഓൺ 15, ഗാലക്സി എം35 തുടങ്ങിയവയ്ക്കും വൻ വിലക്കുറവുണ്ടാകുമെന്നാണ് വിവരം.
വിലക്കുറവിന് പുറമെ മറ്റ് ഡിസ്കൗണ്ടുകളും ആമസോൺ സെയിലിലുണ്ട്. ഇഎംഐ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ട്രാൻസാക്ഷൻ എന്നിവയിൽ 10 ശതമാനം തത്ക്ഷണ കിഴിവുണ്ടാകും. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5ശതമാനം വരെ ക്യാഷ്ബാക്കുമുണ്ടാകും. ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങ്ങുകളിലും വിലക്കുറുവുണ്ടാകും. ഫ്ലൈറ്റ് ബുക്കിങ്ങിന് 23 ശതമാനമാണ് ആമസോണിന്റെ റിപ്പബ്ലിക് സെയിലിലെ ഡിസ്കൗണ്ട്. ഹോട്ടൽ ബുക്കിങ്ങുകൾക്ക് ഇത് 50 ശതമാനമാണ്.
Add Comment