കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയൻ്റിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണ ഭിത്തിയിൽ തടഞ്ഞു നിന്നതിനാലാണ് ബസ് കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
താമരശ്ശേരി ചുരം വ്യൂ പോയൻ്റിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
2 days ago
8 Views
1 Min Read
Add Comment