Local

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാം​ഗ്ലൂർ ബിഡിഎസ് ന​ഗർ സ്വദേശിയായ പ്രവീണാണ് മരിച്ചത്. 38 വയസ്സായിരുന്നു. പെരുമ്പാവൂരിലെ എം സി റോഡിൽ കാഞ്ഞിരക്കാട് വെച്ചായിരുന്നു അപകടമുണ്ടായത്.

പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് ആംബുലൻസിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രവീൺ മരിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.