Local

മലപ്പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി പുത്തൻപീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം. ലോറി ഡ്രൈവർ തിരൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഫ്രൂട്സ് കയറ്റി വന്ന ലോറിയും ചെങ്കല്ലുമായി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.