Money

രൂപയ്ക്ക് ഡോളറിനെതിരെ നേട്ടം

രൂപയ്ക്ക് ഡോളറിനെതിരെ നേട്ടം. 14 പൈസയുടെ മുന്നേറ്റമാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയെ സ്വാധീനിച്ചത്. ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്.

വെള്ളിയാഴ്ച രൂപ 86.60 എന്ന നിലയിലാണ് വിനിമയം അവസാനിപ്പിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് മുകളിലാണ്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 400 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77000 പോയിന്റിന് മുകളിലാണ് സെന്‍സെക്സ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.