വില്ലൻ കഥാപാത്രങ്ങളിലും ഹ്യൂമർ കൊണ്ട് വരാൻ ശ്രമിക്കാറുണ്ടെന്ന് ബേസിൽ ജോസഫ്. ഒരു ആക്ടർ എന്ന രീതിയിൽ കഥകൾ കേൾക്കുമ്പോൾ കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് ഇത്തരം കഥാപാത്രങ്ങൾ ആണെന്നും ബേസിൽ പറഞ്ഞു.
‘ഭയങ്കര വില്ലൻ കഥാപാത്രമായാലും അതിൽ ചെറിയ ഹ്യൂമർ കൊണ്ട് വരാൻ ഞാൻ വ്യക്തിപരമായി ശ്രമിക്കാറുണ്ട്. സൂക്ഷദർശിനിയിൽ വില്ലനാണ്, അത്രയും വലിയ ക്രൈം ആണ് പുള്ളി ചെയ്യുന്നത്, എന്നാൽ പോലും ചിരിപ്പിക്കുന്ന സീനുകൾ ഉണ്ട്. അവിടെയാണ് എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാകുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആളുകളെ ചിരിപ്പിക്കുക പറയുന്നത് നല്ല രസമുള്ള കാര്യമല്ലേ. പ്രാവിൻകൂട് ഷാപ്പിൽ ആയാൽ പോലും ചില സമയത്ത് ഇയാൾ ചിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
ഒരു ആക്ടർ എന്ന രീതിയിൽ കഥകൾ കേൾക്കുമ്പോൾ കൂടുതൽ എക്സസൈറ്റ് ചെയ്യിപ്പിക്കുന്നത് അതാണ്. ജയ ജയ ജയ ഹേ ചിത്രത്തിൽ ആയാലും അത്രയും ടോക്സിക് ഭർത്താവായിട്ടും അയാൾ ചിരിപ്പിക്കുന്നുണ്ട്. എന്നാലും അത്തരം ഒരു കഥാപാത്രം ചെയ്ത ആളുകളെ ചിരിപ്പിക്കുന്നത് എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്,’ ബേസിൽ പറഞ്ഞു.
അതേസമയം, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഡാർക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് പ്രാവിൻകൂട് ഷാപ്പ് നിർമിച്ചിരിക്കുന്നത്. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിതു മാധവന് സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്റർടെയ്ൻമെന്റ്സാണ് ‘പ്രാവിന്കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിച്ചത്.
Add Comment