മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടം. ഇന്ന് പുലര്‍ച്ചെ 2.50-ന് ആയിരുന്നു അപകടമുണ്ടായത്. ഇരു വാഹനങ്ങളിലും ഏകദേശം 50 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവ സ്ഥലത്ത് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട കാരണം വ്യക്തമല്ല.
മലപ്പുറം മാണൂരില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
16 hours ago
5 Views
1 Min Read
Add Comment