Food

ട്രംപിൻ്റെ ഇഷ്ടപ്പെട്ട ഇന്ത്യൻ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ​ട്രംപ് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റിരിക്കുകയാണ്. തന്റെ രണ്ടാം ടേമില്‍ ട്രംപ് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യയുമായുള്ള ട്രംപിന്റെ ബന്ധവും ചർച്ചയായിട്ടുണ്ട്. ഇതിനിടെ ട്രംപിന് ഇഷ്ടപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളുടെ ലിസ്റ്റും ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

സമോസ

ബ്രോക്കോളിയും കോണും ഫില്ലിങ്സ് വരുന്ന സമോസയാണ് ഡ്രംപിന് ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങളിൽ ഒന്ന്. ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും ഇന്ത്യയിലെത്തിയപ്പോൾ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിലെ മെനുവില്‍ ഒന്നായിരുന്നു ബ്രോക്കോളി സമൂസ. എണ്ണയിൽ വറുത്തെടുത്ത ഒരു പലഹാരമാണ് ബ്രോക്കോളി- കോൺ സമൂസ. വറുത്ത ബ്രോക്കോളി, ചോളം, മസാലകൾ ചേർത്ത് ഉണ്ടാക്കിയ ഫില്ലിങ്, സമൂസ ലീഫിൽ നിറയ്ക്കുക. ശേഷം എണ്ണയിൽ വറുത്തെടുത്താണ് ഇതുണ്ടാക്കുന്നത്.

ഖമാൻ (KHAMAN)

കടലപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന വിഭവമാണിത്. കടലപ്പൊടി, ഉപ്പ്, ബേക്കിങ് സോഡ, തൈര് എന്നിവ ഉപയോഗിച്ചാണ് ഖമാൻ തയ്യാറാക്കുന്നത്. തയ്യാറാക്കിയ ഖമാനിന് മുകളിൽ പച്ചമുളക്, കടുക്, വേപ്പില, ഉലുവ എന്നിവ എണ്ണയിൽ താളിച്ച് ഇതിന് മുകളിൽ ഒഴിച്ചാണ് വിളമ്പുക. ഇത് വളരെ മൃദുവായതും സ്പോഞ്ചുപോലെയുമായിരിക്കും. 20 മിനിറ്റിൽ തയ്യാറാക്കിയെടുക്കാനാകുന്ന വിഭവമാണിത്. ഖമാൻ ദോഖ്ല, ബേസൻ ദോഖ്ല എന്നും ഇതിന് വിളിപ്പേരുണ്ട്.

കാജു കട്ലി (HAJU KATALI)

ഇന്ത്യയിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ്. ഇത് ബർഫിക്ക് സമാനമായ വിഭവമാണിത്. കശുവണ്ടി ഉപയാ​ഗിച്ചാണ് കാജു കട്ലി തയ്യാറാക്കുന്നത്. കശുവണ്ടി, പഞ്ചസാര, പാൽപ്പൊടി എന്നിവ ഉപയോ​ഗിച്ചാണ് ഇതുണ്ടാക്കുന്നത്. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പേസ്റ്റ് മാറ്റുക. മിശ്രിതം കട്ടിയാകുന്നതുവരെ കുറഞ്ഞ ചൂടിൽ വേവിക്കുക. തണുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഡയമണ്ട് രൂപത്തിൽ മുറിച്ച് വിളമ്പുന്നതാണ് വിഭവം. ഇന്ത്യയിലെ പ്രധാന ആഘോഷ വേളകളിൽ വിളമ്പുന്ന മധുരമാണ് കാജു കട്ലി.

നാരങ്ങ മല്ലിയില ഷോർബ

ഇന്ത്യയിൽ ഫേമസ് ആയ സൂപ്പാണിത്. മല്ലിയിലയും നാരങ്ങാനീരും ചേർത്ത് തിളച്ച വെള്ളത്തിൽ ഉപ്പും കുരുമുളകും ചേർത്ത് പാകം ചെയ്യുന്ന സൂപ്പാണിത്.

പാലക് പട്ട ചാറ്റ്

ഇന്ത്യൻ തെരുവോരങ്ങളിലെ കടകളിൽ ലഭിക്കുന്ന ഒരു വിഭവമാണിത്. ചീര ഇലകൾ ഉപയോ​ഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ചീര ഇല മാവിൽ വറുത്തെടുത്ത് തൈര്, മസാലകൾ, ഉള്ളി, മല്ലിയില തുടങ്ങിയ ചേരുവകൾ മിശ്രിതങ്ങളാക്കി വറുത്തെടുത്ത ചീരയിലയുടെ മുകളിൽ വിളമ്പിയാണ് ഇത് കഴിക്കുന്നത്.

ആലൂ ടിക്കി

ഉരുളക്കിഴങ്ങ് ഉപയോഗിച്ചുണ്ടാക്കുന്ന വിഭവമാണിത്. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്ത് മസാലകൾ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്നതാണ് ആലൂ ടിക്കി. ഇത് ജനപ്രിയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡാണ്.

സാൽമൺ ടിക്ക

തൈര്, മസാല പൊടികൾ,നാരങ്ങാ നീര് എന്നിവയിൽ മാരിനേറ്റ് ചെയ്ത സാൽമൺ കഷണങ്ങൾ ഗ്രിൽ ചെയ്യുകയോ ചുട്ടെടുക്കുകയോ വറുത്തെടുക്കുകയോ ചെയ്ത് വിളമ്പാം.

മട്ടൺ ബിരിയാണി

ഇന്ത്യൻ പ്രിയപ്പെട്ട വിഭവമാണ് മട്ടൺ ബിരിയാണി. അരി ചൂടുവെള്ളത്തിൽ വേവിക്കാൻ വെക്കുക. അതിലേക്ക് ​ഗ്രാമ്പൂ, പട്ട, കുരുമുളക് എന്നിങ്ങനെയുള്ള ചേരുവകൾ ചേർക്കുക. അരി പാതി വെന്ത ശേഷം വെള്ളം കളഞ്ഞ് മാറ്റിവെക്കുക. ശേഷംഒരു പാത്രത്തിൽ മാരിനേറ്റ് ചെയ്ത മട്ടൺ കഷണങ്ങൾ വെച്ചുകൊടുക്കുക അതിന് മുകളിലായി ചോറും ഇട്ടുകൊടുക്കാം. അതിന് മുകളിലായി വഴറ്റിയ ഉള്ളിയും കങ്കുമപ്പൂവും ചേർത്ത് ദം ഇട്ട് ചെറു തീയിൽ വെക്കുക. കുറച്ച് സമയത്തിന് ശേഷം ഒരു പ്ലേറ്റിലേക്ക് വിളമ്പി സാലഡും ചേർത്ത് കഴിക്കാം.

മാൽപുവ

ഇന്ത്യക്കാരുടെ മധുരപലഹാരമാണിത്. പാൻകേക്ക് പോലുള്ള വിഭവമാണിത്. മൈദകൊണ്ടാണ് മാൽപുവ ഉണ്ടാക്കുന്നത്. പാൽ തിളപ്പിച്ച് ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കുങ്കുമപ്പൂവ്, പിസ്ത, ബദാം, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി ക്രീം രൂപത്തിൽ ആക്കിയെടുക്കുക. ഒപ്പം പഞ്ചസാര സിറപ്പും തയ്യാറാക്കുക. തയ്യാറാക്കിയ ക്രീം മാൽപുവയ്ക്ക് മുകളിൽ ഒഴിച്ച് കഴിക്കാവുന്നതാണ്.