കൊച്ചി: പെരുമ്പാവൂരിൽ പോക്സോ കേസ് പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയ് (24) ആണ് പിടിയിലായത്. 2022-ലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 18-ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെരുമ്പാവൂർ ചേലക്കുളം പൂച്ചക്കുഴി വെള്ളക്കാട്ട് നാസർ അറസ്റ്റിലായി. ഉറക്കത്തിൽ ശ്വാസം മുട്ടിച്ചാണ് ഇയാൾ ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. വർഷങ്ങളായി മാനസികരോഗത്തിന് ചികിത്സയിലുള്ള ആളാണ് നാസർ. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
Add Comment