Food

തെരുവോരങ്ങളിലെ ഫാസ്റ്റ് ഫുഡ് കടകളിലും ഇടംപിടിച്ച് ഫലാഫൽ

ഫലാഫൽ

ഒരു ഹെൽത്തിയായ അറേബ്യൻ വിഭവമാണ് ഫലാഫൽ. ഇതൊരു വെജ് വിഭവമാണ്. വെള്ളക്കടല, മല്ലിയില , സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മിശ്രിതം കൊണ്ട് ഉണ്ടാക്കുന്ന ഒരു മിഡില്‍ ഈസ്റ്റ് ഫാസ്റ്റ് ഫുഡ് ആണ് ഫലാഫൽ. വളരെ ക്രിസ്പിയായ ഫലാഫൽ ​ഗോൾഡൻ കളറിൽ റൗണ്ട് ഷെയിപ്പിലായിരിക്കും കൂടുതലും കാണപ്പെടുന്നത്. മിക്ക രാജ്യങ്ങളിലേയും തെരുവോരങ്ങളിലെ ഫാസ്റ്റ് ഫുഡ് കടകളിലും ഫലാഫൽ ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്.

വെള്ളക്കടല-1 കപ്പ്
മല്ലിയില-250
വെളുത്തുള്ളി-5എണ്ണം
സവാള-1(ചെറുത്)
ജീരകപൊടി-3/4 tps
മല്ലിപ്പൊടി-1/2
മുളകുപൊടി-1/2
പച്ചമുളക്-മൂന്നോ നാലോ
കുരുമുളക് പൊടി-1/2
ബേക്കിംഗ് സോഡ-1/2
ഉപ്പ്- ആവശ്യത്തിന്

തലേദിവസം രാത്രിയിൽ വെള്ളക്കടല വെള്ളത്തിലിട്ടുവെച്ച് കുതിർക്കുക. പിറ്റേന്ന് വെള്ളം കളഞ്ഞ് ഡ്രൈ ആക്കിയെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി മല്ലിയിലയും അഞ്ച് കഷ്ണം വെളുത്തുള്ളിയും ചെറിയ സവാള കഷ്ണങ്ങളാക്കിയതും ഡ്രൈ ആക്കി മാറ്റിവെച്ച വെള്ളക്കടലയും ജീരകപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ബേക്കിങ് സോഡ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക ( പേസ്റ്റ് രൂപത്തിൽ അരഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).

അടിച്ചെടുത്ത മിശ്രിതം പാത്രത്തിലേക്ക് മാറ്റി മണിക്കൂറോളം ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കാം. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഫലാഫെൽ‌ ബോളുകളാക്കി അതിലേക്ക് ഇട്ടുകൊടുക്കാം. ​ഗോൾഡൻ നിറം ആകുവരെ ഫ്രൈ ചെയ്തെടുക്കാം.