ലോസ് ഏഞ്ചൽസ്: 2025ലെ ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്വിൻ തിയേറ്ററിലാണ് പ്രഖ്യാപനം നടന്നത്. ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് തുടങ്ങിയ ഇന്ത്യൻ സിനിമകൾ ഓസ്കർ പട്ടികയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും നിരാശയാണ് ഫലം. ഹിന്ദി ഭാഷാ ചിത്രം അനുജയ്ക്ക് മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചു. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ഹ്രസ്വ ചിത്രമാണ് അനുജ.
ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയ പെരെസ് നോമിനേഷൻ പട്ടികയിൽ ആധിപത്യം നേടി. മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദം, മികച്ച സഹനടി, ഒറിജിനൽ ഗാനം ഉൾപ്പടെ 14 നോമിനേഷനുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ഓൾ എബൗട്ട് ഈവ് (1950), ടൈറ്റാനിക് (1997), ലാ ലാ ലാൻഡ് (2016) തുടങ്ങിയ സിനിമകൾക്ക് ശേഷം 14 നോമിനേഷനുകൾ ലഭിക്കുന്ന ചിത്രമായും എമിലിയ പെരസ് മാറി. അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺ നോൺ, കോൺക്ലേവ്, ഡ്യൂൺ: പാർട്ട് രണ്ട്, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്സ്റ്റൻസ്, വിക്കഡ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്.
Add Comment