Local

തൃശൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി ഭര്‍ത്താവ്

മാള: തൃശൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി ഭര്‍ത്താവ്. അഷ്ടമിച്ചിറയിലാണ് സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസനാണ് ഭാര്യ ഗ്രീഷ്മയെ വെട്ടിയത്.

ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് വാസനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു.