തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നുമാണ് വിവരം.
പ്രദേശം സന്ദർശിച്ച എംഎൽഎ എം വിൻസന്റും സംഭവത്തില്‍ ദുരൂഹത ആരോപിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടില്‍ സഹോദരങ്ങളുടെ മുറിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു.
കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഒരിക്കലും ഒറ്റയ്ക്ക് പോകില്ല. അത് വിശ്വസനീയമല്ല. ആള്‍മറയുള്ള കിണറാണെന്നും എംഎല്‍എ സൂചിപ്പിച്ചു.
രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. തുടർന്ന് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.
Add Comment