Food

പ്രണയദിനത്തില്‍ ചോക്ലേറ്റ് വിഭവമായാലോ?

ചോക്ലേറ്റ് മോസി കപ്സ്

1) കോക്കനട്ട് ബട്ടര്‍ – 1/2 കപ്പ്വെളിച്ചെണ്ണ – 1/2 കപ്പ്കൊക്കോ പൗഡര്‍ – 1/2 കപ്പ്തേന്‍ – 1/4 കപ്പ്തേങ്ങാപ്പാല്‍ – 1/4 കപ്പ്കാഷ്യു ബട്ടര്‍ – 1/4 കപ്പ്വാനില എസന്‍സ് – 1 ടീസ്പൂണ്‍ഉപ്പ് – 1 നുള്ള്

ചോക്ലേറ്റ് മികസ് തയ്യാറാക്കാന്‍

2) വെളിച്ചെണ്ണ- 5 ടേബിള്‍ സ്പൂണ്‍കൊക്കോ പൗഡര്‍ – 5 ടേബിള്‍ സ്പൂണ്‍തേന്‍- 4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് വെളിച്ചെണ്ണ ഒഴികെയുള്ള ഒന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി ഫ്രീസറില്‍ 10 മിനിറ്റ് വയ്ക്കാം.

ഒരു ബൗളിലേക്ക് അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കൊക്കോ പൗഡറും നാല് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കുക.

കപ്പ് കേക്ക് മോള്‍ഡുകളില്‍ അല്‍പ്പം ചോക്ലേറ്റ് കൂട്ട് ഒഴിച്ച് ചുറ്റിച്ച ശേഷം ഈ മോള്‍ഡുകള്‍ ഫ്രീസറില്‍ കുറച്ച് സമയം വയ്ക്കാം. ശേഷം ഇവ ഫ്രിഡ്ജില്‍നിന്നെടുത്ത് ഓരോ മോള്‍ഡിന്റെയും നടുവിലായി വശങ്ങളില്‍ പറ്റാതെ കുറേശ്ശെ ഫില്ലിംഗ് വച്ച് ബാക്കി ചോക്ലേറ്റ് മിശ്രിതം അതിലോരോന്നിലും നിറയ്ക്കുക. ഫ്രീസറില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.