Kerala

പകുതി വില തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെ എൻ ആനന്ദകുമാർ

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദകുമാർ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപ്പുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.

ആനന്ദകുമാർ മുങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളുടെ ശാസ്തമം​ഗലത്തെ വീട് പൂട്ടിയ നിലയിലാണ്, ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല. കേസിൽ ആനന്ദകുമാറാണ് മുഖ്യ സൂത്രധാരനാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ആനന്ദകുമാറാണ് എൻജിഒ കോൺഫഡറേഷൻ ചെയർമാനെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു. ആനന്ദകുമാർ ഉറപ്പ് നൽകിയ സിഎസ്ആർ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണൻ വ്യക്തമാക്കി. അതേസമയം അനന്തുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി അറിയിച്ചു.

About the author

KeralaNews Reporter

Add Comment

Click here to post a comment