Local

പാലക്കാട് കല്ലടിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം. ഇടക്കുറിശ്ശി മാചാംതോട് വെച്ച് ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുണ്ടൂർ ഏഴക്കാട് അലങ്ങാട് സ്വദേശി രമേഷിന്റെ മകൻ അഭിജിത് (19)ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.