India

ഡൽഹിക്കു പിന്നാലെ ബീഹാറിലും ഭൂചലനം

ഡല്‍ഹി: പുലർച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്ബപഠന കേന്ദ്രം വ്യക്തമാക്കിയത്.

ഡല്‍ഹിയിലുണ്ടായ ഭൂകമ്ബത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്ബ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.