Sports

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരെ മികച്ച സ്കോറിനായി കേരളം പൊരുതുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ​ഗുജറാത്തിനെതിരെ മികച്ച സ്കോറിനായി കേരളം പൊരുതുന്നു. മത്സരത്തിന്റെ ആദ്യ ദിനം രണ്ട് സെഷൻ പിന്നിടുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെന്ന നിലയിലാണ്. 42 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിലുള്ളത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വരുൺ നയനാർക്കും അഹമ്മദ് ഇമ്രാനും അരങ്ങേറ്റത്തിനുള്ള അവസരം നൽകിയാണ് കേരളം കളത്തിലെത്തിയത്. ഓപണർമാരായ അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും 30 റൺസ് വീതമെടുത്ത് പുറത്തായി. വരുൺ നയനാർ 10 റൺസെടുത്തും പുറത്തായി.

മറ്റൊരു മത്സരത്തിൽ മുംബൈയ്ക്കെതിരെ വിദർഭ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ട് സെഷൻ പിന്നിടുമ്പോൾ വിദർഭ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലാണ്. 74 റൺസെടുത്ത ധ്രുവ് ഷോറെയും 59 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഡാനിഷ് മലേവറുമാണ് വിദർഭയ്ക്കായി മികച്ച പ്രകടനം നടത്തിയത്. 35 റൺസുമായി കരുൺ നായരും ക്രീസിലുണ്ട്.