World

കാനഡയിൽ വിമാനം തലകീഴായി മറിഞ്ഞ് 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറന്റോയില്‍ ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു. ഡെല്‍റ്റ എയർലൈൻസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ 17 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോർട്ടുകളുണ്ട്.

മിനിയാപൊളിസില്‍ നിന്നു ടൊറന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞു മൂടിയ റണ്‍വേയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

കനത്ത കാറ്റിനെ തുടർന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. 80 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.