Kerala

യുവാവിനെ മർദിച്ച സംഭവത്തിൽ 10 പേർക്കെതിരെ കേസ്

ഓമശ്ശേരി: ഫുഡ് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷബീർ അലി (35) തട്ടിക്കൊണ്ടുപോയി മർദിച്ചതുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.

സ്ഥാപന ഉടമ ഫിറോസ് ഖാൻ, ഷാജിർ അലി, വഹാബ്, ഇർഷാദ്, അൻവർ, സാലി, സാജു, റഫീഖ്, അൻസാർ തുടങ്ങിയവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പുത്തൂർ പുറായില്‍ വീട്ടില്‍ ഷബീർ അലിയെ ഒന്ന്, രണ്ട് പ്രതികള്‍ സംഘം ചേർന്ന് 17ന് കാറില്‍ കയറ്റി അഗസ്ത്യൻമുഴിയിലെത്തിക്കുകയും അവിടെവെച്ച്‌ രണ്ടുപേർകൂടി കാറില്‍ കയറുകയും തുടർന്ന് ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള മുറമ്ബാത്തി ഹെവൻസ് ഫാം ഹൗസിലും പരപ്പൻ പൊയിലിലെ മലമുകളിലും വയനാട്ടിലെ റിസോർട്ടിലും എത്തിച്ച്‌ കൂടുതല്‍ പേർ ചേർന്ന് 18ാം തീയതി രണ്ടുമണി വരെ തടങ്കലില്‍ പാർപ്പിച്ച്‌ മർദിച്ചതായി പറയുന്നു.

ബിസിനസ് സ്ഥാപനത്തിലെ സാമ്ബത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നു പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.