Pravasam

ഷെയ്ഖ് സബാഹിന് രാജ്യം വിട നല്‍കി

കുവൈത്ത് സിറ്റി: അന്തരിച്ച മുന് അമിര് ഷെയ്ഖ് സബാഹ് അല് അഹമ്മദ് അല് സബാഹിന് രാജ്യം വിട നല്കി.
കുവൈറ്റ് സര്ക്കാറിന്റെ എയര് ബസ് എ 340 വിമാനത്തില് ബുധനാഴ്ച വൈകിട്ടോടെ അമേരിക്കയിലെ മിനസോട്ടയില് നിന്ന് എത്തിയ ഭൗതിക ശരീരം പുതിയ അമീര് ഷെയ്ഖ് നഫാഫ് ഏറ്റുവാങ്ങി. ബിലാല് ബിന് റബാ പള്ളിയിലെ മയ്യത്ത് നമസ്കാര ശേഷം സുലൈബിക്കാട്ട് സെമിത്തേരിയി കബറടക്കി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സംസ്കാര ചടങ്ങുകള് അന്തരിച്ച എമിറിന്റെ കുടുംബത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂലായില് അമേരിക്കയില് ചികിത്സക്ക് പോയ അദ്ദേഹം ചൊവ്വാഴ്ച പുലര്ച്ചെ നാലോടെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില് ലോക നേതാക്കള് അനുശോചനം അര്പ്പിച്ചു.
തന്റെ രാജ്യത്തിനും ജനത്തിനും രാജ്യത്തിനും വളരെയധികം സംഭാവന നല്കിയ മികച്ച വ്യക്തിയായിരുന്നു ഷെയ്ഖ് സബാഹ് എന്ന് പുതിയ എമിര് ഷെയ്ഖ് നവാഫ് അല് അഹമ്മദ് അല് സബാഹ് വിശേഷിപ്പിച്ചു.