Pravasam

ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ് കുവൈറ്റിന്‍റെ പതിയ അമീറായി ചുമതലയേറ്റു; രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി ശ്രമിക്കുമെന്ന്അമീര്‍

കുവൈറ്റ് സിറ്റി> കുവൈത്തിന്റെ പതിനാറാമത്തെ അമീറായി ഷൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അസ്സബാഹ് ഇന്ന് ചുമതലയേറ്റു. പാർലമെന്റിൽ ഇന്ന് നടന്ന പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. നിലവിലെ അമീര് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെമരണത്തെ തുടര്ന്നാണ് പുതിയ അമീറിന്റെ നിയമനം. ഇന്നലെ ചേര്ന്ന അടിയന്തിര മന്ത്രി സഭാ യോഗമാണ് പുതിയ അമീറായി ഷെയ്ഖ് നവാഫിനെ തെരഞ്ഞെടുത്തത്. 2006 ഫെബ്രുവരി 7 മുത കിരീടാവകാശിയായി തുടരുകയായിരുന്നു ഷൈഖ് നവാഫ്.

1937 ജൂ 25നു കുവൈത്തിന്റെ മൂന്നാമത്തെ അമീ ഷൈഖ് അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെയും യാമ്മാമയുടെയും മകനായി കുവൈത്ത് സിറ്റിയിലാണ് ഷെയ്ഖ് നവാഫ് ജനിച്ചത്. 1962 ഹവല്ലി ഗവർണ്ണറായാണ് ഭരണ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രവേശനം. പിന്നീട് 1978 മുത 88 വരെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ആയിരുന്നു. ഇറാഖ് അധിനിവേശത്തി നിന്നും കുവൈത്ത് മോചനം നേടിയപ്പോൾ പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ടിച്ചു. 2003 മുതല് ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരിക്കെയാണ് 2006 ല് കിരീടാവകാശിയായി നിയമിതനാകുന്നത്. കഴിഞ്ഞ പതിനാലു വര്ഷമായി അമീറിന് എല്ലാ പിന്തുണയും നല്കി ഷെയ്ഖ് നവാഫ് കൂടെ തന്നെയുണ്ടായിരുന്നു. ഷൈഖ് സബാഹ് തുടങ്ങിവെച്ച വികസന പ്രവര്ത്തനങ്ങളും നേതൃപാടവവും പുതിയ അമീറിന് മുന്നോട്ടുള്ള പോക്കിന് കരുത്തേകുമെന്ന് തന്നെയാണ് കരുതുന്നത്.