ദുബായ്: ദുബായിൽ ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം. അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്ട്മെന്റിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോട്ട് ചെയ്തിട്ടില്ല. എന്നാൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന തീ പെട്ടന്ന് ആളിപ്പടരുകയായിരുന്നു. വിവരം ലഭിച്ച ഉടനെ അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടമുണ്ടായ കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Add Comment