Local

കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

കുന്നംകുളം: കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രാമായണക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ 45 വയസ്സുള്ള ഷബിതയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലര എവിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ശബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ മരണം സംഭവിച്ചു.

കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വാഹനത്തിൻറെ ഡ്രൈവർ കൗകാന പെട്ടി സ്വദേശി കിഴിക്കിട്ടിൽ വീട്ടിൽ 42 വയസ്സുള്ള മനോജിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

About the author

KeralaNews Reporter

Add Comment

Click here to post a comment