റിയാദ്: സൗദിയില്‍ ഹായിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി നിര്യാതനായി. നീലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്. രാവിലെ താമസ സ്ഥലത്തിനടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകും വഴി ദേഹാസ്വാസ്ഥം അനുഭവപ്പെട്ട മുജീബ് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ചാന്‍സ അബ്ദുറഹ്‌മാനും കമ്പനി പ്രതിനിധികളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം നാട്ടില്‍ എത്തിച്ച ശേഷം നടത്തും.
കുറേ വര്‍ഷങ്ങളായി അക്ബര്‍ ട്രാവല്‍സ് ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു മുജീബ്. ഭാര്യ: സജ്‌ന, മക്കള്‍: ഹിഷാം, ഫാത്തിമ.
Add Comment