Local

കുറുക്കൻ റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു

പാലക്കാട്: കുറുക്കൻ റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്കൂളിലെ താൽക്കാലിക കമ്പ്യൂട്ടർ അധ്യാപിക ഇ വി സുനിത (48) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10ന് വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് കുറുക്കന്‍ ചാടുകയായിരുന്നു. ഇതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ് സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുനിതയുടെ മരണം.

About the author

KeralaNews Reporter

Add Comment

Click here to post a comment