കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത് ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലമാണ്. ഇത്തവണയും നിരവധിപ്പേര്‍ വിദേശത്തേക്കും മറ്റുമുള്ള യാത്ര പദ്ധതിയിട്ടിട്ടുണ്ടാകും. എന്നാല്‍ പ്ലാനുകളെല്ലാം അസ്ഥാനത്തെത്തുന്ന രീതിയിലാണ് നിലവില്‍ വിമാനനിരക്ക് കൂട്ടിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ചില സ്ഥലങ്ങളിലേക്ക് 14,000 മുതല്‍ 17,000 വരെ വിലയാണ് ഈടാക്കുന്നത്.
തിരുവനന്തപുരത്തേക്ക് 21ന് പുലര്‍ച്ചെ 4.50നുള്ള വിമാനത്തില്‍ 9,281 രൂപയാണ് ടിക്കറ്റ് വില. അതേസമയം അതേദിവസം തന്നെയുള്ള മറ്റ് രണ്ട് സര്‍വീസുകള്‍ക്കുള്ള നിരക്ക് 18,846, 17,156 എന്നിങ്ങനെയാണ്. 13,586, 14,846, 15,686 എന്നിങ്ങനെയാണ് 22ന് വരുന്ന വിമാനടിക്കറ്റ് നിരക്ക്.
കൊച്ചിയിലേക്ക് 21ന് 11,000മാണ് നിരക്ക്. പരമാവധി 15000 രൂപയാണ് ടിക്കറ്റ് വില വരുന്നത്. സമാന നിരക്ക് തന്നെയാണ് കോഴിക്കോട് വിമാനത്താവളത്തിലേക്കും ചെലവാകുന്നത്. ഇതില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നിരക്കിന് മാത്രമാണ് അല്‍പ്പം ആശ്വാസമുള്ളത്. കണ്ണൂരിലേക്കുള്ള വിമാനത്തിന് 21ന് 8840 രൂപയും 22ന് 5060 രൂപയും 23ന് 6057 രൂപയുമാണ്. യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ ടിക്കറ്റ് വില കൂടാനുള്ള സാധ്യതയും കാണുന്നുണ്ട്.
Add Comment