ചെമ്പരത്തിപ്പൂ തോരന്‍
നാടന്‍ ചെമ്പരത്തിപ്പൂ ഇതള്‍ – ഒരു കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് – നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു കഷ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് – രണ്ടെണ്ണം
കറിവേപ്പില – രണ്ട് ഇതള്‍
തേങ്ങ ചിരവിയത് – ഒരു ടേബിള്‍സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് അതില്‍ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവയിട്ട് പകുതി വഴന്നുവരുമ്പോള് ചെമ്പരത്തിപ്പൂവ്, തേങ്ങ ചിരവിയത്, ഉപ്പ് എന്നിവ ഇട്ട് ഒരു മിനിറ്റ് വേവിക്കുക. തോരന്‍ തയ്യാര്‍.
Add Comment