Local

കോടഞ്ചേരി മൈക്കാവിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി മൈക്കാവിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കല്യാണത്തിന് എത്തിയ യുവാവാണ് കിണറ്റിൽ വീണത്. കൊടുങ്ങല്ലൂർ സ്വദേശി ഷംജീർ ആണ് മരിച്ചത്. അബദ്ധവശാൽ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.