ടെക്സസ്: പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് അഡൽട്ട് കണ്ടന്റ് ക്രിയേറ്ററായ അനുഭവം വിവരിച്ച് യൂട്യൂബറായ യുവതി. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സാറാ ദാർ ആണ് ഒൺലി ഫാൻസ് മോഡലിങ്ങിൽ പൂർണശ്രദ്ധകൊടുക്കാനായി തന്റെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചത്.
അക്കാദമികരംഗത്ത് മികച്ച കരിയർ അവസരമുണ്ടായിരുന്നിട്ടും ആ ജീവിതശൈലിയോട് പൊരുത്തപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞതെന്നാണ് വീഡിയോയിലൂടെ സാറ പറയുന്നത്.
ടെക്സസിൽ ജനിച്ചു വളർന്ന സാറ പുതിയ മേഖലയിൽ നിന്ന് ഇതുവരെ ഒരു മില്യൺ ഡോളർ (ഏതാണ്ട് 8.5 കോടി രൂപ) സമ്പാദിച്ചുവെന്നാണ് അവകാശപ്പെടുന്നത്. യൂട്യൂബിൽ 112,000 സബ്‌സ്‌ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 58,100 ഫോളോവേഴ്‌സുമാണ് യുവതിക്ക് ഉള്ളത്.
അക്കാദമിക് രംഗം ഉപേക്ഷിക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും സാറ പറഞ്ഞു. പിഎച്ച്ഡി പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ താൻ വളരെയധികം കരഞ്ഞു. അത് സമ്മർദ്ദമുണ്ടാക്കുന്നതായിരുന്നുവെന്നും അവർ പറഞ്ഞു.
“ഞാൻ വിദ്യാർത്ഥി വായ്പകൾ എടുക്കുന്നത് ഒഴിവാക്കി. ഇപ്പോൾ, സ്വന്തമായി ഒരു വീട് വാങ്ങാൻ ഒരുങ്ങുകയാണ്. ഈ നേട്ടങ്ങൾ എൻ്റെ സ്വന്തം പാത വെട്ടിത്തുറന്നതിൻ്റെയും ആ പാത എനിക്ക് നൽകിയ സ്വാതന്ത്ര്യത്തിൻറെയും തെളിവാണ്’, അവർ കൂട്ടിച്ചേർത്തു.
Add Comment