കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ആദികടലായി ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നും ചന്ദനമരം മോഷ്ടിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍ മട്ടന്നൂര്‍ നടുവനാട് സ്വദേശി എ.
ഷാജഹാനാണ് (37)പിടിയിലായത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാത്രി സഞ്ചാരികളായ ചന്ദന മോഷണ സംഘത്തിലെ പ്രധാനിയായ ഷാജഹാന്‍ പിടിയിലാവുന്നത്. നാലു പേര് അടങ്ങിയ സംഘത്തിലെ മാലൂര്‍ സ്വദേശികളായ രജീഷ്,രതീഷ്, സന്തോഷ് എന്നിവര്‍ പിടിയിലാവാനുണ്ട്. കഴിഞ്ഞ
ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 1:40 നും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നത്. ആദികടലായി ക്ഷേത്രത്തിനു സമീപത്തെ ദേവി കൃപയില്‍ സഹദേവന്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്. വീടുകളില്‍ നിന്നും ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് പൊലിസ് പ്രതികളിലേക്ക് എത്തുന്നത്. രാത്രി ആള്‍ട്ടോ കാറില്‍ എത്തിയ സംഘം വീടിന് സമീപം ഇറങ്ങിയശേഷം തിരിച്ചുപോയി മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നും മാറി പാര്‍ക്ക് ചെയ്യും.
ദൗത്യം നിര്‍വഹിച്ച ശേഷം തിരികെയെത്തി മോഷണം സംഘത്തെ കയറ്റി പോകും, ചന്ദന മോഷണ സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമായി സംഘം പ്രത്യേകം ഫോണ്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. കറുപ്പ് നിറത്തിലുള്ള പ്രത്യേക സ്റ്റിക്കര്‍ പതിച്ച കാറാണ് മോഷണത്തിന് ഉപയോഗിക്കുന്നത്. ചന്ദനം മുറിക്കാനായി ഉപയോഗിക്കുന്ന കട്ടര്‍, കയര്‍, എന്നിവയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി എസ് ഐ ധന്യ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മട്ടന്നൂര്‍ നടുവനാട്ടെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. എസ്. എച്ച്.ഒ മാരായ ബാബൂസ്‌കരിയ, എന്‍ സജിത്ത് സ്‌നേഹേഷ് , ആര്‍. പിവിനോദ്, കെ. ഷിജുബൈജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയായ ഷാജഹാനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്ന് എസ്.ഐ അറിയിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ചന്ദനമോഷണത്തിലെ മുഖ്യകണ്ണിയാണ് ഷാജഹാന്‍. കഴിഞ്ഞ ദിവസം തളിപ്പറമ്ബില്‍ നിന്നും ഏഴംഗ ചന്ദനമോഷണ സംഘം അറസ്റ്റിലായിരുന്നു. മാതമംഗലം പാണപ്പുഴയില്‍ നിന്നാണ് വന്‍ ചന്ദന ശേഖ രവുമായി ഏഴംഗ സംഘം അറസ്റ്റിലായത്. ഇരിക്കൂര്‍ , മയ്യില്‍ പ്രദേശങ്ങളിലും ചന്ദനമരമോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.
Add Comment