Lifestyle

സ്‌പോര്‍ട്ട്‌സ് ഷൂ ധരിച്ച് ജോലിക്കെത്തിയതിന്റെ പേരില്‍ ജീവനക്കാരിയെ പിരിച്ചുവിട്ടു

2022ല്‍ 18 വയസുള്ളപ്പോഴാണ് എലിസബത്ത് ബനാസി എന്ന പെണ്‍കുട്ടി യുകെയിലെ ഒരു കമ്പനിയില്‍ ജോലിക്ക് കയറുന്നത്. മാക്‌സിമസ് യുകെ സര്‍വ്വീസ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ സ്‌പോര്‍ട്ട്‌സ് ഷൂ ധരിച്ച് ജോലിക്കെത്തിയതിന്റെ പേരിലാണ് അവരെ പിരിച്ചുവിടുന്നത്. ജോലി ലഭിച്ച് മൂന്ന് മാസത്തിന് ശേഷമായിരുന്നു പിരിച്ചുവിടല്‍.

കമ്പനിയുടെ ഡ്രസ്‌കോഡ് ലംഘിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പേരിലുള്ള പരാതി. തന്റെ സഹപ്രവര്‍ത്തകരും സമാനമായ ഷൂ ധരിച്ചിരുന്നു എങ്കിലും തന്റെ മാനേജര്‍ ടാര്‍ഗറ്റ് ചെയ്തു കമ്പനിയില്‍നിന്ന് പുറത്താക്കിയതാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. അവരുടെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇരുപതുകളിലുള്ളവരായിരുന്നുവെങ്കിലും അവരേക്കാളെല്ലാം പ്രായം കുറഞ്ഞയാളാണ് താനെന്നുള്ളതുകൊണ്ട് തന്നെ ടാർഗറ്റ് ചെയ്യുകയായിരുന്നുവെന്നും മാനേജര്‍ ഒരു കുട്ടിയെ പോലെയാണ് തന്നോട് പെരുമാറിയതെന്നും യുവതി പറയുന്നു.

തന്നെ അന്യായമായി പിരിച്ചുവിട്ടതാണെന്ന് കാണിച്ച് പിന്നീട് ജീവനക്കാരി പരാതി നല്‍കി. ഡ്രസ്സ് കോഡിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നും ബനാസി കോടതിയോട് പറഞ്ഞു. ഒടുവില്‍ ബനാസിക്ക് നഷ്ടപരിഹാരമായി 29,187പൗണ്ട് അതായത് (ഏകദേശം 32,20,818 രൂപ) നഷ്ടപരിഹാരമായി കൊടുക്കണമെന്ന് ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു.