ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. കത്വ ജില്ലയിൽ നിന്നും 10 ഭീകരരെ സൈന്യം പിടികൂടി. മേഖലയിലെ 17 സ്ഥലങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്.
ഭീകര പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക്, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകുന്ന ഏതാനും പ്രദേശവാസികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൽഹർ, ബില്ലവാർ, ബാനി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഭീകര സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് ആണ് സുരക്ഷാ സൈന്യം ഈ മേഖലയിൽ പരിശോധന ആരംഭിച്ചിരുന്നത്.
കൃത്യമായി ആസൂത്രിതമായ റെയ്ഡുകൾ നടത്തിക്കൊണ്ടാണ് ഒരു തീവ്രവാദ ശൃംഖലയെ സൈന്യം തകർത്തത്. പിടിയിലായ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. ഏതാനും ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
Add Comment