Sports

ലാലിഗയിൽ നാലാം ജയവുമായി ബാഴ്സയുടെ കുതിപ്പ്

ബാഴ്സലോണ: ലാലിഗയില്‍ വിജയകുതിപ്പ് തുടർന്ന് എഫ്സി ബാഴ്സലോണ. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റയോ വല്ലെകാനോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

ലാലിഗയില്‍ ബാഴ്സയുടെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇത്.

ബാഴ്സലോണ ഒളിന്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് താരം ഗോള്‍ സ്കോർ ചെയ്തത്.

വിജയത്തോടെ എഫ്സി ബാഴ്സലോണയ്ക്ക് 51 പോയിന്‍റായി. ലാലിഗ പോയിന്‍റ് ടേബളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്സ.

About the author

KeralaNews Reporter

Add Comment

Click here to post a comment