മാതള നാരങ്ങ ജ്യൂസ്
മാതളനാരങ്ങ – 1 എണ്ണം വലുത്
നാരങ്ങ നീര് – കാല്‍ ടീസ്പൂണ്‍
ഓറഞ്ച് – 1 എണ്ണം
ഇഞ്ചി- 1 ചെറിയ കഷണം
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
![](https://keralanews.com/wp-content/uploads/2025/02/mathala-naaranga-juice-1024x486.jpg)
തയ്യാറാക്കുന്ന വിധം
മാതള നാരങ്ങയുടെ അല്ലിയും ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.
വാട്ടര്‍മെലന്‍ മാജിക്ക്
തണ്ണിമത്തന്റെ കാമ്പ് – 3 കപ്പ്
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം
പുതിനയില – കുറച്ച്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
പഞ്ചസാര- ആവശ്യമെങ്കില്‍
![](https://keralanews.com/wp-content/uploads/2025/02/watermelon-juice-1024x486.jpg)
തയ്യാറാക്കുന്ന വിധം
ഐസ് ക്യൂബ് ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.
Add Comment