എറണാകുളം: ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ലെന്ന് കോർ കമ്മിറ്റി അംഗം ശോഭ സുരേന്ദ്രൻ. പാർട്ടിയിൽ കൂടുതൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുരേന്ദ്രനെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകളും ശോഭ സുരേന്ദ്രൻ തള്ളി.
നിലവിലെ നേതൃത്വം തന്നെ തുടരും. പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ട്. തോൽവി ആണെങ്കിലും വിജയം ആണെങ്കിലും ചർച്ച ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുകയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും.
Add Comment