പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി ജയിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പാർട്ടി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജൻ.
സി. കൃഷ്ണകുമാർ ജയിക്കുമോ എന്ന് പോളിംഗിന് ശേഷം മാത്രമേ വ്യക്തമാവൂ. ശോഭ സുരേന്ദ്രൻ മത്സരിച്ചാല്‍ ജയിക്കുമെന്നത് പൊതു അഭിപ്രായമായിരുന്നു. അക്കാര്യമാണ് പാർട്ടി നേതൃത്വത്തെ അറിയിച്ചത്. കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രവർത്തിക്കാൻ കെ സുരേന്ദ്രൻ പറയേണ്ട കാര്യമില്ല. സി. കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പാലക്കാട് ഇക്കുറി താമര വിരിയുമെന്ന് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ പാലക്കാട് സുപരിചിതയാണ്. ആ അർത്ഥത്തിലാണ് ശിവരാജൻ ശോഭയുടെ പേര് പറഞ്ഞത്. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാവരും അംഗീകരിക്കും. വോട്ട് ചോർത്തുന്ന പതിവ് ബിജെപിയില്‍ ഇല്ല. പാലക്കാട് പാർട്ടിയില്‍ ഇതുവരെ അപസ്വരങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ബിജെപിയില്‍ ഒരിക്കലും നിഷേധ വോട്ട് ഉണ്ടാകില്ല. ബിജെപിയില്‍ അപസ്വരങ്ങളോ പൊട്ടിത്തെറിയോ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Add Comment