Uncategorized

അധ്യാപികയുടെ നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ്: നാലു വിദ്യാർഥികൾ പിടിയിൽ

അധ്യാപികയുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാല് വിദ്യാർഥികള്‍ പിടിയിലായി.

യു.പിയിലെ ആഗ്രയിലാണ് സംഭവം.

മഥുരയിലെ ഒരു സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താംക്ലാസ് വിദ്യാർഥികള്‍ക്ക് അധ്യാപിക പ്രത്യേക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരു വിദ്യാർഥി അധ്യാപികയുമായി അടുപ്പത്തിലായി. അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. പിന്നീട്, ശാരീരിക ബന്ധത്തിലേർപ്പെടാൻ വിദ്യാർഥി അധ്യാപികയെ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്തു. ഇതോടെ അധ്യാപിക ഈ വിദ്യാർഥിയുമായി അകന്നു.

വിദ്യാർഥിയുടെ നമ്ബർ അധ്യാപിക ബ്ലോക്ക് ചെയ്യുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ വിദ്യാർഥി തന്‍റെ ഫോണിലുണ്ടായിരുന്ന അധ്യാപികയുടെ വിഡിയോ മൂന്ന് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഇവർ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഇൻസ്റ്റഗ്രാമില്‍ പേജ് തുടങ്ങുകയും ചെയ്തു.

തുടർന്ന്, അധ്യാപിക സർക്കാറിന്‍റെ സഹായ കേന്ദ്രത്തില്‍ പരാതിപ്പെടുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് അധ്യാപിക പറയുന്നു. കേസില്‍ അറസ്റ്റ് ചെയ്ത നാല് വിദ്യാർഥികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ആഗ്ര പൊലീസ് അറിയിച്ചു.