ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് കൂടുതൽ ആവേശത്തിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായി 185 പിന്തുടർന്ന ഓസീസിനെ 181 റൺസിന് ഇന്ത്യ പൂട്ടികെട്ടിയപ്പോൾ സ്വന്തമായത് നാല് റൺസ് ലീഡാണ്. ശേഷം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ജയ്‌സ്വാളും ഞെട്ടിച്ചു. ഓസീസിന്റെ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ആദ്യ ഓവറിൽ നാല് ഫോറുകൾ അടിച്ചാണ് ജയ്‌സ്വാൾ തുടങ്ങിയത്.
നേരത്തെ നിരവധി തവണ ഇരുവരും പരസ്പരം സ്ലെഡ്ജിങ് നടത്തിയിരുന്നു. ആദ്യ ടെസ്റ്റായ പെർത്തിൽ സ്റ്റാർക്കിന്റെ പന്തിന് വേഗത പോരെന്ന് പറഞ്ഞ് പരിഹസിച്ച ജയ്‌സ്വാളിനെ രണ്ടാം ടെസ്റ്റായ അഡലെയ്ഡിൽ ഗോൾഡൻ ഡക്കിന് പുറത്താക്കിയാണ് സ്റ്റാർക്ക് മറുപടി നൽകിയിരുന്നത്. അതേ സമയം ബുംമ്രയ്‌ക്കൊപ്പം തന്നെ പ്രസിദ് കൃഷ്ണയും സിറാജും ബൗളിങ്ങിൽ തിളങ്ങിയതാണ് ഇന്ത്യയ്ക്ക് തുണയായത്.
ബുംമ്ര രണ്ട് വിക്കറ്റ് നേടിയപ്പോൾ പ്രസിദ് കൃഷ്ണയും സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്‌ഡിയും രണ്ട് വിക്കറ്റുമായി തിളങ്ങി. ഓസീസ് നിരയിൽ അരങ്ങേറ്റക്കാരൻ വെബ്സ്റ്റാർ ഫിഫ്‌റ്റിയുമായി തിളങ്ങി. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.
Add Comment