Sports

ബോർഡർ–ഗാവസ്കർ ട്രോഫി; ചടങ്ങിലേക്ക് തന്നെ വിളിക്കാതിരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുനിൽ ​ഗാവസ്കർ

ബോർഡർ–ഗാവസ്കർ ട്രോഫി വിജയികളായ ഓസ്ട്രേലിയൻ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് തന്നെ വിളിക്കാതിരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കർ രംഗത്ത്. ട്രോഫി കൊടുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്, പരമ്പരയിൽ ജയിച്ചത് ഇന്ത്യയാണോ ഓസ്ട്രേലിയയാണോ എന്ന് നോക്കേണ്ട കാര്യമില്ല. ഓസീസ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതുകൊണ്ട് അവർ പരമ്പര വിജയിച്ചു. താൻ ഇന്ത്യക്കാരനായതുകൊണ്ടാവും ട്രോഫി സമ്മാനിക്കാൻ വിളിക്കാതിരുന്നത്. പ്രിയ സുഹൃത്ത് അലൻ ബോർഡറിനൊപ്പം കിരീടം സമ്മാനിക്കുന്നതിൽ സന്തോഷം മാത്രമാണുള്ളത്. ഇത് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയാണ്. പരമ്പരയുടെ പേര് ബോർഡർ–ഗാവസ്കർ ട്രോഫി എന്നുമാണ്. ഇക്കാര്യം സംഘാടകർ ഓർക്കേണ്ടതായിരുന്നു. ട്രോഫി കൊടുക്കുന്ന സമയത്ത് താനും ​ഗ്രൗണ്ടിലുണ്ടായിരുന്നു. ​ഗാവസ്കർ വ്യക്തമാക്കി.

അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാം ദിവസം 162 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്ക് മുമ്പിൽ വെയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്. ആറിന് 141 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 157 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ ഓസ്ട്രേലിയ അനായാസം ലക്ഷ്യത്തിലെത്തി. സ്കോർ ഇന്ത്യ ഒന്നാം ഇന്നിം​ഗ്സ് 185, ഓസ്ട്രേലിയ ഒന്നാം ഇന്നിം​ഗ്സ് 181. ഇന്ത്യ രണ്ടാം ഇന്നിം​ഗ്സ് 157, ഓസ്ട്രേലിയ രണ്ടാം ഇന്നിം​ഗ്സ് 162-4.

10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയൻ ടീം ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി.

About the author

KeralaNews Reporter

Add Comment

Click here to post a comment

Featured