നിരവധി ഫീച്ചറുകളോടു കൂടി ബജറ്റ് ഫ്രണ്ട്‌ലി Realme 14x 5G പുറത്തിറങ്ങി. IP69 റേറ്റിങ്ങുള്ള ഫോണ്‍ 15000 രൂപയില്‍ താഴെയാണ് വില വരുന്നത്. മികച്ച ബാറ്ററിയും SuperVOOC ചാര്‍ജിങ്ങുമുള്ള Realme 14x 5G നിരവധി ഫീച്ചറുകളോടു കൂടിയാണ് എത്തിയിരിക്കുന്നത്. മീഡിയാടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ഇത് മള്‍ട്ടിടാസ്‌കിംഗ്, വേഗതയേറിയ 5G കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് പെര്‍ഫോമന്‍സും തരുന്നു. ഫോണ്‍ AnTuTu ബെഞ്ച്മാര്‍ക്കില്‍ 420,000 സ്‌കോര്‍ ചെയ്യുന്നു. 6nm ഒക്ടാ കോര്‍ പ്രോസസര്‍ ഒരു ARM G57 MC2 ജിപിയുവുമായി കണക്റ്റാക്കിയിരിക്കുന്നു. 6000mAh ബാറ്ററിയാണ് റിയല്‍മി 14x 5G ഫോണിലുള്ളത്.
ക്യാമറയിലേക്ക് വന്നാല്‍ ഫോണിലെ പ്രൈമറി സെന്‍സര്‍ 50 മെഗാപിക്‌സലാണ്. ഇത് f/1.8 അപ്പേര്‍ച്ചറുള്ള സെന്‍സറാണ്. കൂടാതെ ഫോണില്‍ സെല്‍ഫികള്‍ക്കായി 8MP ഫ്രണ്ട് ക്യാമറയും നല്‍കിയിട്ടുണ്ട്. വെള്ളത്തില്‍ വീണാല്‍ പ്രതിരോധിക്കാനും, പൊടിയെ ചെറുക്കാനും IP68, IP69 റേറ്റിങ്ങുണ്ട്. കൂടാതെ ഫോണില്‍ മിലിറ്ററി-ഗ്രേഡ് ഷോക്ക് പ്രതിരോധവും നല്‍കിയിരിക്കുന്നു. ഫോണിന്റെ കളറുകളാണ് മറ്റൊരു പ്രത്യേകത. ക്രിസ്റ്റല്‍ ബ്ലാക്ക്, ഗോള്‍ഡന്‍ ഗ്ലോ, ജുവല്‍ റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
റിയല്‍മി 14X 5G സ്മാര്‍ട്ട്ഫോണ്‍ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 6GB+128GB മോഡലിന് 14,999 രൂപയാണ് വില വരുന്നത്. 8GB+128GB വേരിയന്റിന് 15,999 രൂപ. ഡിസംബര്‍ 18 ഉച്ചയ്ക്ക് 12 മണി മുതല്‍ തന്നെ ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. Flipkart, Realme.com വഴി ഓണ്‍ലൈനിലും ഓഫ്ലൈനിലും ലഭിക്കുന്നതാണ്. രാജ്യത്തെ അംഗീകൃത റീട്ടെയില്‍ സ്റ്റോറുകളില്‍ റിയല്‍മി 14എക്‌സ് ഇപ്പോള്‍ ലഭ്യമാണ്.
Add Comment